Wednesday 6 March 2013

ഇടം - മുരുകന്‍ കാട്ടാക്കട


വഴി രണ്ടായി പിരിയുന്നു

ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും

അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍
അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍

കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
മരമൊരു കട്ടിയിരുട്ടാണ്
കാറ്റൊരു കട്ടിയൊഴുക്കാണ്
വാക്കും നോക്കും ഇരുട്ടാണ്
വേച്ചു വിറച്ചു വികാരങ്ങള്‍

ഇരവിന് കട്ടികുറഞ്ഞ സ്വരം
ഇടയില്‍ ശീല്‍ക്കാരം മധുരം
നിദ്രയില്‍ നിന്നു നിശാഗന്ധിപ്പൂ
ഞെട്ടിയുണര്‍ന്നു വിടര്‍ന്നു സ്വരം

എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍
എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍

ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
വലതു വശത്താണെന്നൊരു കൂമന്‍
മിഴിമുന മാടിവിളിയ്ക്കുന്നു

ഇടമൊരു കല്ലിന്‍ മുന്നില്‍ നിന്നൊരു
ചെറുപ്രാത്ഥനയെന്നിടറുന്നു
കാറ്റു വിളിപ്പൂ പോരുക നീ
കായാമ്പൂ മണമുള്ളൊരു വഴിയെ
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും

പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും

No comments:

Post a Comment