Wednesday 6 March 2013

ഒരു കര്‍ഷകന്റെ ആത്മഹത്യക്കുറിപ്പ് - മുരുകന്‍ കാട്ടാക്കട

ഇതു പാടമല്ലെന്റെ ഹൃദയമാണ്‍


നെല്‍ക്കതിരല്ല കരിയുന്ന മോഹമാണ്‍


ഇനിയെന്റെ കരളും പറിച്ചുകൊള്‍ക..... (2)

പുഴയല്ല കണ്ണീരിന്‌ ഉരവയാണ്‌ 

വറ്റിവരളുന്നതുയിരിന്റെ യമുനയാണ്

  ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക (3)

കതിരു കൊത്താന്‍ കൂട്ടു കിളികളില്ല

കിളിയകറ്റാന്‍ കടും താളമില്ല


നുറിയിട്ടു നിവരുന്ന ചെറുമതന്‍ ചുണ്ടില്‍


വയല്‍ പാട്ടു ചാര്‍ത്തും ചിലമ്പുമില്ല .....(2)


നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്ത്


നോക്കുകുത്തിപ്പലക ബാക്കിയായി


ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക.....(3)



വൈക്കോല്‍ മിനാരം മെനഞ്ഞമുറ്റത്തിന്നു


ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു


ഇനിയെന്റെ ബോധവുമെടുത്ത് കൊള്‍ക....(3)



കര്‍ക്കിടക കൂട്ടങ്ങള്‍ മേയുന്ന മഴതുകള്‍


വയല്‍ ചിപ്പി ചിത്രം വരയ്ക്കും ചതുപ്പുകള്‍....(2)


മാനത്ത്കണ്ണികള്‍ മാരശരമെയ്യുന്ന


മാനസ സരസം ജല ചെപ്പുകള്‍


ധ്യാനിച്ച് നില്‍ക്കുന്ന ശ്വേത സന്യാസികള്‍


നാണിച്ച് നില്‍ക്കുന്ന കുളക്കോഴികള്‍


പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍


വറുതി കത്തുന്നു കറക്കുന്നു ചിന്തകള്‍


ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക...(3)



വൈക്കോല്‍ മിനാരം മെനഞ്ഞമുറ്റത്തിന്നു


ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു


ഇനിയെന്റെ ബോധവുമെടുത്ത് കൊള്‍ക....(3)



കര്‍ക്കിടക കൂട്ടങ്ങള്‍ മേയുന്ന മഴതുകള്‍


വയല്‍ ചിപ്പി ചിത്രം വരയ്ക്കും ചതുപ്പുകള്‍....(2)


മാനത്ത്കണ്ണികള്‍ മാരശരമെയ്യുന്ന


മാനസ സരസം ജല ചെപ്പുകള്‍


ധ്യാനിച്ച് നില്‍ക്കുന്ന ശ്വേത സന്യാസികള്‍


നാണിച്ച് നില്‍ക്കുന്ന കുളക്കോഴികള്‍


പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍


വറുതി കത്തുന്നു കറക്കുന്നു ചിന്തകള്‍


ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക...(3)

ഇനിയെന്റെ കരളും.. ഇനിയെന്റെ ശാന്തിയും... 

ഇനിയെന്റെ പാട്ടും... ഇനിയെന്റെ ബോധവും..
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക...(5)



No comments:

Post a Comment