Wednesday 6 March 2013

പാടാതിരിക്കുവാന്‍ - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍ 
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി 
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ 
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

വെളിപാടു പുസ്തകം - അനില്‍ പനച്ചൂരാന്‍..


നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

ചുവന്ന രക്താണുക്കള്‍ നിറഞ്ഞ പേനകൊണ്ടെഴുതുന്ന
ചെമ്പിച്ച വാക്കിന്റെ മുന തേഞ്ഞു പോയ്
നരകമാം സമരാഗ്നിയില്‍ നമ്മള്‍ ഹോമിച്ച
കൌമാര ചേതനകള്‍ ഉണരാതെ പോയി
നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം

ഇനിയെന്റെ ബാക്കി പത്രത്തില്‍
രക്തം ചുമച്ചു തുപ്പി മരിയ്ക്കുന്ന സൂര്യനും
മുറിവുണങ്ങാത്ത ഹൃദയവും
തേങ്ങുമീ സന്ധ്യയും മാത്രം
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
നോക്കൂ സഖാവെ..
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
മുദ്രാവാക്യം മുഴക്കിപെരുപ്പിച്ച
സംഘബോധത്തെരുകൂത്തിലിന്നിതാ
വര്‍ഗ്ഗം ബോധം കെടുത്തി
വിലപേശി വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ
വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ

നോക്കൂ സഖാവെ,ചത്തപെണ്ണിനാര്‍ത്തവ ശോണിതലിക്തമാം
ചെങ്കോലുമായി ചെകുത്താന്റെ വെള്ളെലികള്‍ മലയിറങ്ങുന്നു
മലകയറുമേതോ ഭ്രാന്തന്റെ കയ്യില്‍ നിന്നു
ഊര്‍ന്നു വീണുടയുന്നോ പ്രകാശത്തിന്‍ കൈക്കുടം
പ്രകാശത്തിന്‍ കൈക്കുടം

പതിയായ് പടികയറുന്ന ഭാര്യയുടെ
പതറുന്ന മിഴികളില്‍ നോക്കുവാന്‍
കണ്ണീലഗ്നിയുടെ സ്ഫുരണമില്ലാതെ
മുറിവിന്റെ ചാരിത്ര്യ ശുദ്ധിയില്‍ സംശയമില്ലാതെ
വാ മുറുക്കിയിരിയ്ക്കുന്നു വിപ്ലവം

പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂടായ്
കെട്ടടങ്ങുന്ന നിലവിളിയൊച്ചയായ്
മുട്ടുകുത്തിയിരക്കുന്ന നാവായ്
കൊല്ലപ്പെടാതെപോയന്നതില്‍ ഖേദിച്ചു
സ്മാരകങ്ങളില്‍ പേരെഴുതാത്തവന്‍
പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി

വിണ്ടകാലുമായി ചെണ്ടകൊട്ടുന്നിതാ
പോയകാലത്തിന്റെ രക്തനക്ഷത്രങ്ങളും
അര്‍ദ്ധനഗഗ്നാംഗിയാം നരവംശ ശാസ്ത്രവും
ചരിത്രത്തിന്‍ ഓപ്പറേഷന്‍ തിയറ്ററില്‍
സത്യത്തിന്‍ ഭ്രൂണഹത്യകള്‍ പാപമാകാറില്ല

കുരിശിന്റെ ചില്ലയിലുറങ്ങാന്‍
മൃഗത്തിനോടനുവാദം ചോദിച്ചു
കാല്‍വരി കയറുമ്പോള്‍
അക്കല്‍ദാമയില്‍ പൂക്കുന്ന പൂകവുകള്‍
തുണിമാറ്റിയെന്നെ നാണം കെടുത്തുന്നു
അന്ത്യപ്രവാചകന്മാര്‍ തത്വശാസ്ത്രങ്ങളെ
ചന്തയില്‍ വില്‍ക്കുവാനെത്തുന്നതിനു മുമ്പ്
യൂദാസ്, എന്നെ രക്ഷിയ്ക്കൂ
കുരിശില്‍ കയറാനെന്നെ അനുവദിയ്ക്കൂ..

ഓര്‍മ്മകള്‍ - അനില്‍ പനച്ചൂരാന്‍

ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
മാനവന്റെ മോചനം സ്വപ്നമാണെന്നും
പോര്‍വഴിയില്‍ ദീപ്തമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

വയലാറിന്‍ സ്മരണകള്‍ എന്നുമാവേശം
കയ്യൂരിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
വയലാറിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
കയ്യൂരിന്‍ സ്മരണകള്‍ നിത്യ സന്ദേശം
നാടിനായ് ജീവിതം കൊടുത്ത ധീരന്മാര്‍
പോര്‍വഴിയില്‍ തീഷ്ണമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ വീഥിയില്‍ പിന്തടുരന്നു
ഞങ്ങളീ പാഥയില്‍ വന്ന സൈനികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം

പ്രവാസിയുടെ പാട്ട് - അനില്‍ പനച്ചൂരാന്‍

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും

സ്മൃതിമധുരം - അനില്‍ പനച്ചൂരാന്‍


അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും

ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും

അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..

ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം

മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
തുടലുപൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലര്‍ച്ച
കാര്‍മുകിലരിച്ചിറങ്ങുന്നു
വിരലൊടിച്ചു ചമതയാ‍ക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ..

കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
അരുത് വേഴ്ചകളിനിയും
നാളെ കടപുഴകേണ്ട തരു നിഴലുനാം
നാളെ കടപുഴകേണ്ട തരു നിഴലുനാം

നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

എന്റെ യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍


പാടാതിരിക്കുവാന്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...</div>